Web Desk

ന്യൂഡൽഹി

June 28, 2020, 10:00 pm

മൂന്ന് ഖലിസ്ഥാന്‍ ഭീകരർ പിടിയിൽ

Janayugom Online

വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന മൂന്ന് ഖലിസ്ഥാനി ഭീകരരെ പിടികൂടിയതായി ഡൽഹി പൊലീസ്.

ഡൽഹി സ്വദേശിയായ മൊഹിന്ദർ പാൽ സിങ് (29), പഞ്ചാബ് സ്വദേശിയായ ഗുർതേജ് സിങ് (41), ഹരിയാന സ്വദേശിയായ ലവ്പ്രീത് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് തോക്കുകളും ഏഴ് കാർട്രിഡ്ജുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:three khal­is­tan ter­ror­ist caught
You may also like this video