കാസർകോട്: ശബരിമല തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു.കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ് ‚അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി ‚ബെജ്ജ സ്വദേശി കിശന്‍ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.ശബരിമല ദര്‍ശനത്തിന് ശേഷം തിരുപതി സന്ദര്‍ശിച്ച് വരുന്നതിനിടെയാണ് അപകടം നടന്നത്.ബാംഗ്ലൂരിന് സമീപം ഗുഡേമാരനഹല്ലിക്ക് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.