ഓടയില്‍ വീണ് ഒമ്പതുവയസ്സുകാരന്‍ മരിച്ചു; കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന് മരണം

Web Desk
Posted on September 05, 2019, 11:43 am

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന് പേര്‍ മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരും ആറു വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഓടയില്‍ വീണാണ് കുട്ടി മരിച്ചത്.  മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലുമുണ്ടായ കനത്ത മഴ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.

മുംബൈയിലെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെ 30 യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 118ലധികം വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്നതായും അധികൃതര്‍ അറിയിച്ചു. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍കുര്‍ളസയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചു.

ചിലയിടങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ നഗരത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ബോളിവുഡ് ഇവന്റുകളും റദ്ദാക്കിയിട്ടുണ്ട്.

YOU MAY LIKE THIS VIDEO ALSO