തായ്‌ലന്‍ഡില്‍ മോട്ടോര്‍സൈക്കിള്‍ സ്‌ഫോടനം: മൂന്ന് മരണം

Web Desk

ബാങ്കോക്ക്

Posted on January 22, 2018, 10:21 pm

തായ്‌ലന്‍ഡിലെ തിരക്കേറിയ വാണിജ്യ കേന്ദ്രത്തില്‍ നടന്ന മോട്ടോര്‍സൈക്കിള്‍ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മുസ്‌ലിം ഭൂരിപക്ഷ മേഖലയിലുള്ള വാണിജ്യ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ 24ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ പ്രവിശ്യയായ യാലയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇറച്ചിക്കടയ്ക്ക് മുന്നിലായി നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് 10 മിനിറ്റ് മുന്‍പായാണ് അജ്ഞാതര്‍ വാഹനം അവിടെ പാര്‍ക്ക് ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുസ്‌ലിമുകള്‍ക്ക് പുറമേ ബുദ്ധമത വിശ്വാസികളും ഏറെയുള്ള പ്രദേശമാണിവിടം. ആക്രമണം ഇവരെ ലക്ഷ്യം വച്ചുള്ളതാണോ എന്നും വ്യക്തമല്ല. ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.