ബസുകൾ ക്ഷേത്രങ്ങൾ എന്നീ തിരക്കുള്ള സ്ഥങ്ങൾ കേന്ദ്രീകരിച്ച് മാല മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട നാടോടി സ്ത്രീകള്‍ അറസ്റ്റിൽ. തമിഴ് നാട് തൂത്തുക്കുടി അമ്മന്‍കോവില്‍ സ്വദേശികളായ പൊന്നു (28), അനു(27), കീര്‍ത്തി (30), എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്മനയിലെ ദേവീ ക്ഷേത്രത്തിലെത്തിയ തേവലക്കര സ്വദേശി കിണറുവിള കോട്ടൂര്‍ വീട്ടില്‍ വിജയകുമാരിയുടെ മൂന്ന് പവന്റെ സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർ അറസ്റ്റിലാകുന്നത്.
ക്ഷേത്രത്തിനടുത്ത സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്ന തിരക്കിനിടെ വിജയകുമാരിയുടെ മാല പിടിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിജയകുമാരിയുടെ കഴുത്തിന് മുറിവേൽക്കുകയും ഇവർ നിലവിളിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടയിലാണ് നാടോടി സ്ത്രീകളെ പിടികൂടിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.