December 3, 2022 Saturday

കൊറോണ ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ മരിച്ചു

Janayugom Webdesk
May 3, 2020 10:45 am

കൊറോണ ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ മരിച്ചു. കൊട്ടാരക്കര സ്വദേശിയും മാർത്തോമ്മാ വൈദികനുമായ എം ജോൺ, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവർഗീസ് എം പണിക്കർ എന്നിവർ ഫിലാഡൽഫിയയിൽ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ മകൻ എട്ട് വയസുകാരൻ അദ്വൈത് ന്യൂയോർക്കിൽ കൊറോണബാധിച്ച് മരിച്ചു.

ഇവരുടെ മൃതദേഹങ്ങൾ വിദേശത്ത് തന്നെ സംസ്കരിക്കാനാണ് തീരുമാനം. ഗീവർഗീസും മരിച്ചത് ഇന്ന് പുലർച്ചെയാണ്. ദീർഘനാളായി അമേരിക്കയിൽ ടൂർ ആന്റ് ട്രാവൽസ് നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം.

കെട്ടാരക്കരയിൽ ദീർഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് എം ജോൺ. വിരമിച്ച ശേഷം അമേരിക്കയിലുള്ള മകൻറ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി പോകുകയായിരുന്നു.

ഒരാഴ്ച മുമ്ബാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.