Sunday
21 Jul 2019

26 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ

By: Web Desk | Wednesday 24 October 2018 3:22 PM IST


ബത്തേരി: 26 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ. പുത്തൻകുന്ന് കൊട്ടംകുനി കോളനി ബേബി(41) ,നെന്മേനികുന്ന് തേനമാക്കിൽ സന്തോഷ്(46), പുത്തൻകുന്ന് ചിറ്റൂർ സിനു(34)എന്നിവരാണ് പിടിയിലായത്. 26.500 കിലോ ചന്ദനമാണ് ഇവരിൽ നിന്നും പിടികൂടിയത്. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും, ഇവർക്ക് എസ്കോർട്ടായെത്തിയ ഒരു സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 8 മണിയോടെ ബത്തേരി – മാനന്തവാടി റൂട്ടിൽ മന്ദംകൊല്ലിയിൽ വെച്ചാണ് ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്. ഫ്ലൈയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.വ്യത്യസ്ത വലിപ്പത്തിൽ 14 ഉരുളൻ കഷ്ണങ്ങളാക്കി ചന്ദനം ഓട്ടോറിക്ഷയിലാണ് സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റെയിഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചെതെന്നാണ് ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞതെന്നും എന്നാൾ തെളിവെടുപ്പു നടത്തിയതിനു ശേഷം മാത്രമേ ഇതിൽ വ്യക്തത വരുവെന്നും ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എം.പദ്മനാഭൻ പറഞ്ഞു. ഇന്ന് രാവിലെ തന്നെ തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം ഫ്ലൈയിംഗ് സ്ക്വാഡ് എസ്.എഫ്.ഒ എ.എസ്.രാജൻ, ബി.എഫ്.ഒമാരായ ബി.പി.രാജു, എ.പി.സജി പ്രസാദ്, കെ.കെ.ചന്ദ്രൻ, ഡ്രൈവർ ആർ.സജികുമാർ, ബത്തേരി റെയിഞ്ചിലെ എസ്.എഫ്.ഒ.എസ് കെ.സനിൽ, ബി.എഫ്.ഒ കെ.പി.സന്തോഷ്, നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരുമുണ്ടായിരുന്നു.