November 28, 2023 Tuesday

Related news

November 28, 2023
November 28, 2023
November 27, 2023
November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 23, 2023
November 21, 2023

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
November 22, 2022 7:20 pm

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയത്തിലായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. പ്രതികളായ മൂവര്‍ സംഘത്തെ രണ്ട് മണിക്കൂറിനുള്ളില്‍ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിലൊരാളുടെ ഫോണ്‍ട്രാപ്പ് ചെയ്ത് പിന്‍തുടര്‍ന്ന് എത്തിയ കമ്പംമെട്ട് പൊലീസ് കട്ടപ്പനയില്‍ വെച്ചാണ് പിടികൂടിയത്. കുഴിത്തൊളു മംഗലത്ത് നിഷിന്‍ (20), കുഴികണ്ടം പറമ്പില്‍ അഖില്‍ (19) ‚അപ്പാപ്പിക്കടനമറ്റത്തില്‍ നോയല്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി കൊണ്ടു പോകുന്നത് കണ്ടു നിന്ന മറ്റ് കുട്ടികള്‍  അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരാണ് പൊലീസില്‍ വിവരമറിയിച്ചത്.

പ്രതികളിലൊരാളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതോടെ നമ്പര്‍ ട്രയിസു ചെയ്യുകയും പ്രതികള്‍ കട്ടപ്പന ഭാഗത്തുള്ളതായി അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇരട്ടയാറില്‍ നിന്നും ഇവരെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുമായി പ്രതികളിലൊള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രണയിത്തിലായിരുന്നെന്നും കുട്ടിയുമായി എറണാകുളത്തേക്കാണ് പോകാന്‍ ലക്ഷ്യമിട്ടതെന്നും പൊലീസ് പറഞ്ഞു. പ്രതികളായ മൂന്ന് പേരെയും പോക്‌സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കമ്പംമെട്ട് എസ് എച്ച് ഒ ടി ഡി സുനില്‍ കുമാര്‍, എസ് ഐ മാരായ അശോകന്‍, ലാല്‍ഭായ്, ജോസ്, എ എസ് ഐ മാരായ ഇന്ദിര, സജിമോന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വിനോദ് കുമാര്‍, സജുരാജ്, റോയ്, എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് പ്രതികള്‍ പിടിയിലായത്.

Eng­lish Sum­ma­ry: Three mans who tried to kid­nap a school­girl were arrested
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.