Web Desk

തിരുവനന്തപുരം

February 11, 2021, 4:09 pm

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതി

Janayugom Online

തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.വ്യവസായ വകുപ്പ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനാണിത്. അന്വേഷണ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണ സമിതിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മലബാര്‍ സിമന്റ്സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എല്‍. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് അംഗങ്ങള്‍. 

റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കണം. അതേ സമയം വിവരം കൃത്യ സമയത്ത് അറിയിക്കാതിരുന്നതിനെതിരെ കമ്പനിയുടെ ഭാഗത്ത് നിന്ന് വാഴ്ചയുണ്ടായതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. നിലവില്‍ മാലിന്യം പൂര്‍ണമായും നീക്കം ചെയ്യുന്നതുവരെ കമ്പനിയെ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കി. രണ്ട് കിലോമീറ്ററോളം തീരത്ത് പടര്‍ന്ന എണ്ണ ജീവനക്കാര്‍ രാവിലെ മുതല്‍ നീക്കം ചെയ്തിരുന്നു. അതെ സമയം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്പിനിക്കെതിരെ പ്രതിഷേധം നടത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുവാന്‍ കഴിയില്ലെന്ന് കാണിച്ചാണ് പ്രതിഷേധം. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രവര്‍ത്തകരെ ഗേറ്റിന് പുറത്തെത്തിച്ചത്. 

ENGLISH SUMMARY:Three-member com­mit­tee to probe Tra­van­core Tita­ni­um oil spill
You may also like this video