പി പി ചെറിയാൻ

ഷുഗർലാന്റ്

February 13, 2020, 1:30 pm

മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയിൽ

Janayugom Online

ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ‘അറ്റാക്ക് പോവർട്ടി’ നോൺ പ്രൊഫിറ്റ് ഓർനൈസേഷൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റിച്ചാർഡ് ലോഗൻ (53), ഭാര്യ ഡയാനാ ലോഗൻ (48), മകൻ ഏരൺ ലോഗൻ (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഷുഗർലാന്റ് പോലീസ് അറിയിച്ചു. കഴിഞ്ഞ 11 ന് ആയിരുന്നു സംഭവം.

റിച്ചാർഡ് ലോഗൻ കിച്ച്മോണ്ട് റിവർ പോയ്ന്റ് ചർച്ച് മുൻ യൂത്ത് ആന്റ് മിഷൻ പാസ്റ്ററായിരുന്നു. ഗ്വാഡലൂപ് കൗണ്ടിയിലാണ് റിച്ചാർഡ് ലോഗനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിച്ചാർഡ് മരിച്ച വിവരം ഷുഗര്‍ലാന്റിലെ അവര്‍ താമസിച്ചിരുന്ന വീട്ടില്‍ അറിയിക്കാന്‍ എത്തിയതായിരുന്നു പോലീസ്. വാതിലില്‍ മുട്ടിവിളിച്ചിട്ടും ആരും തുറക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് വാതില്‍
തുറന്നപ്പോഴാണ് ഭാര്യയും മകനും വീട്ടിനകത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡേവിഡ് ലോഗൻ ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തുപോയി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പ്രഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലായതെന്ന് ഷുഗർലാന്റ് പോലീസ് വക്താവ് ഡഗ് അഡോൾഫ് പറഞ്ഞു. ഏരൺ ലോഗൻ ലാമാർ ഐഎസ് ഡി കാംപൽ എലിമെന്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്.

Eng­lish Sum­ma­ry: three fam­i­ly mem­ber found shot dead in houston

YOU MAY ALSO LIKE THIS VIDEO