ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് കൊലചെയ്യപ്പെട്ട നിലയില്‍

Murder delhi
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദോശിയായ മിഥിലേഷ് (41) ഇയാളുടെ ഭാര്യ സീയ, 16 വയസുള്ള മകള്‍ നേഹ എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇവരുടെ മകന് സുരാജ് പരിക്കേറ്റ നിലയില്‍ സമീപത്തു നിന്നും കണ്ടെത്തി. കത്തിയാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തുനിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പുലര്‍ച്ചെ അഞ്ചിന് വീട്ടിലെത്തിയ വേലക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു മിഥിലേഷ് എന്നും ഇവരുടെ മകനെ ആറുമാസം മുന്‍പ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയിരുന്നുവെന്നും മിഥിലേഷിന്റെ ഭാര്യാ സഹോദരന് വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സുരാജ് സംസാരിക്കാനായിട്ടില്ലെന്നും സംസാരിച്ചതിനുശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് വ്യക്തമാക്കി.