June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

അടിമാലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

By Janayugom Webdesk
January 24, 2020

അടിമാലി കമ്പിളികണ്ടം തെള്ളിത്തോട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുളിക്കവല അര്‍ത്തിയില്‍ ജോസഫ് തോമസ് (48), ഭാര്യ മിനി ജോസഫ് (42), ഇവരുടെ മൂത്ത
മകനും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബിന്‍ ജോസഫ് (12)എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പുൡകവലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ജോസഫിന്റെയും ഭാര്യയുടെയും മകന്റെയും മൃതദേഹം കിടപ്പുമുറിയില്‍ ഒരേ കട്ടിലിലായിരുന്നു കാണപ്പെട്ടത്.

മുറിക്കുള്ളില്‍ നിന്നും ആത്മഹത്യ ചെയ്യുവാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വിഷവും വിഷം കഴിക്കാന്‍ ഉപയോഗിച്ച ഗ്ലാസുകളും പോലീസ് കണ്ടെടുത്തു.ജോസഫിന്റെയും മിനിയുടെയും ഇളയ മകളായ നാല് വയസ്സുകാരി മാത്രമാണ് ഇനി ഈ കുടുംബത്തില്‍ അവശേഷിക്കുന്നത്.സംഭവം സംബന്ധിച്ച് പോലീസും ബന്ധുക്കളും അയല്‍വാസികളും നല്‍കുന്ന വിവരമിങ്ങനെ. ദമ്പതികളുടെ ഇളയമകള്‍ രാവിലെ ഉണര്‍ന്നെങ്കിലും സഹോദരനും മാതാപിതാക്കളും ഉറക്കമുണരാതെ വന്നതോടെ കുട്ടി വിവരം ഫോണിലൂടെ വയനാട്ടിലുള്ള ചില ബന്ധുക്കളേയും അയല്‍വാസിയായ മറ്റൊരാളേയും വിളിച്ചറിയിച്ചു.ഈ സമയത്ത് സമീപത്തെ അംഗന്‍വാടി ജീവനക്കാരി ജോസഫിന്റെ വീട്ടിലെത്തുകയും ഇവരുടെ വിളി കേട്ട് കുട്ടി വാതില്‍ തുറക്കുകയും ചെയ്തു.

തുടര്‍ന്നിവര്‍ മുറിക്കുള്ളിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കട്ടിലില്‍ കാണപ്പെട്ടത്. ശേഷം ഇവര്‍ സമീപവാസികളെ വിവരമറിയിച്ചു. കൂലി വേലക്കാരനായ ജോസഫിനും ഭാര്യക്കും സ്വകാര്യ ധനകാര്യസ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സംഘവുമായി ബന്ധപ്പെട്ട് ചില പണമിടപാടുകള്‍ ഉണ്ടായിരുന്നു.ഇത് സംബന്ധിച്ച് സ്ഥാപനത്തില്‍ അടക്കുവാനുള്ള പണം പിരിച്ചിരുന്നത് മരണപ്പെട്ട ദമ്പതികളായിരുന്നു. എതാനും നാളുകള്‍ക്ക് മുമ്പ് തങ്ങളുടെ വീട്ടില്‍ നിന്നും കുറച്ചു പണം മോഷണം പോയതായുള്ള വിവരം ദമ്പതികള്‍ ബന്ധുക്കളേയും അയല്‍വാസികളേയും അറിയിച്ചിരുന്നതായും സൂചനയുണ്ട്. ജോസഫിന്റെ സഹോദരന്‍ മുമ്പ് ഇപ്പോള്‍ ദുരന്തം സംഭവിച്ച വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു.മൂന്നാര്‍ ഡിവൈഎസ്പി രമേശ്കുമാര്‍, വെള്ളത്തൂവല്‍ സിഐ കെ ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

Eng­lish Sum­ma­ry: Three mem­bers of a fam­i­ly found dead in their home

You  may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.