ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി രഞ്ജിത്ത് (60), മക്കളായ ലെനിൻ (35) സുനിൽ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണഞ്ചേരി പോലീസ് സ്ഥലത്ത് എത്തി വീട് തുറന്ന് മരണം സ്ഥിരീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. മത്സ്യത്തൊഴിലാളികളാണ് ഇവരെന്നും ഇന്നലെയും ജോലിക്ക് പോയിരുന്നുവെന്നും അയൽവാസികൾ പറയുന്നു. രാത്രി വീട്ടിൽ ചില വഴക്കും ബഹളവും കേട്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മരാരിക്കുളം തെക്ക് പഞ്ചായത്തിലെ തീരപ്രദേശത്താണ് ഇവരുടെ വീട്.
english summary; Three members of a family were found hanged in Alappuzha
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.