Saturday
16 Feb 2019

വിഷമത്സ്യം കഴിച്ച് ത്രിപുരയില്‍ മൂന്ന് പേര്‍ മരിച്ചു

By: Web Desk | Thursday 30 November 2017 4:47 PM IST

അഗര്‍ത്തല: വിഷമടങ്ങിയ മത്സ്യം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വുക മത്സ്യമാണ് ഇവര്‍ കഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ത്രിപുരയിലെ മോഹന്‍പൂരാണ് സംഭവം നടന്നത്.
ശുഭാന ബിശ്വാസ് (65), മകന്‍ മണിക് ലാല്‍ ബിശ്വാസ് (40), മകന്റെ ഭാര്യ സുമ ബിശ്വാസ് എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ച് വയസ്സുള്ള മകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ മത്സ്യം കഴിഞ്ഞത്. ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് അയല്‍വീടുകളിലുള്ളവരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്ന് എഎന്‍ഐ പറഞ്ഞു.

Photo Courtesy: Wikipedia