Web Desk

ശ്രീനഗര്‍

June 16, 2020, 9:50 am

ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചതായി സുരക്ഷാ സേന

Janayugom Online

സുരക്ഷാ സേനയും തീവ്രവാധികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. ഷോപ്പിയാനിലെ തുര്‍ക്ക്വാംഗം മേഖലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

ഭീകരരുടെ പക്കല്‍ നിന്ന് തോക്കുകളും കണ്ടെത്തി. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയേണ്ടതുണ്ട്. ഷോപ്പിയാനില്‍ ഒരാഴ്ചക്കിടെ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണ് ഇത്. ജമ്മു കശ്മീരിൽ കഴിഞ്ഞ 18 ദിവസത്തിനിടയിൽ 27 തീവ്രവാദികളെ വധിച്ചതായി ഡിജിപി ദിൽബാഗ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു.

ഏപ്രിലിൽ 11 ഏറ്റുമുട്ടലിലായി 30 തീവ്രവാദികളെ വധിച്ചു. തീവ്രവാദികൾക്ക് എതിരെയുള്ള നടപടി തുടരുമെന്നും ഡിജിപി പറഞ്ഞിരുന്നു.

you may also like this video;