കോവിഡ് 19‑നെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായി പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ അഫോഡബിള്‍ ഹെല്‍ത്ത് കെയര്‍ ആക്‌സസ് ആന്റ് ലോന്‍ജെവിറ്റി(പഹല്‍) പദ്ധതിക്ക് മൂന്ന് ദശലക്ഷം ഡോളര്‍ സഹായം കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് (യുഎസ്എഐഡി)ഇതുവരെ 5.9 ദശലക്ഷം ഡോളറാണ് നല്‍കിയിട്ടുള്ളത്.
രോഗബാധിതരായവര്‍ക്ക് പരിചരണം നല്‍കാനും കോവിഡ് വൈറസ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാനും പൊതുജനാരോഗ്യ സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും രോഗബാധിതരെ കണ്ടെത്തുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്താനും ഈ സഹായം പ്രയോജനപ്പെടുത്താം. യുഎസ്എഐഡി വഴി മൂന്നുദശലക്ഷം ഡോളര്‍ കൈമാറുമെന്ന് യുഎസ് അധികൃതര്‍ ഏപ്രില്‍ 16 ന് അറിയിച്ചിരുന്നു. പഹല്‍ പദ്ധതിക്കായി ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ച് ഈ ഫണ്ടുകള്‍ ഉപയോഗിക്കാമെന്ന് യുഎസ് എംബസിയില്‍ നിന്നുളള ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പഹല്‍ പദ്ധതിയിലൂടെ യുഎസ്‌ഐഡി ഒരു സാമ്പത്തിക സൗകര്യം ഒരുക്കുന്നതിനായി ദേശീയ ആരോഗ്യ അതോറിറ്റിയെ സഹായിക്കും. അതുപോഗിച്ച് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയിലെ ആരോഗ്യ സൗകര്യങ്ങള്‍ക്കായി സ്വകാര്യമേഖലയില്‍ നിന്ന് വിഭവസമാഹാരണത്തിന് സഹായിക്കാനാകും. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോവിഡ് 19 നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള അധിക ധനസഹായമെന്ന് യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.