Web Desk

December 25, 2019, 4:50 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ

Janayugom Online

ഭോപ്പാല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ. പതിനാറും പതിനേഴും വയസ്സുള്ളവരാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ സിദ്ദി ജില്ലയിലെ ജമോദിയില്‍ ഞായറാഴ്ചയാണ് പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.

ചന്തയില്‍ നിന്ന് വീട്ടിലേയ്ക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പരാതി നല്‍കിയാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്ദ്യോഗസ്ഥർ അറിയിച്ചു.

you may also like this video;