പ്രക്ഷോഭത്തില്‍ മൂന്ന് പലസ്തീന്‍ പൗരന്മാര്‍ കൂടി കൊല്ലപ്പെട്ടു

Web Desk
Posted on December 22, 2018, 1:39 pm

ജറുസലം : ഗാസ അതിര്‍ത്തിയിലെ പലസ്തീന്‍ പ്രക്ഷോഭത്തില്‍ മൂന്ന് പലസ്തീന്‍ പൗരന്മാര്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.മരിച്ചവരിൽ 16  വയസ്സുള്ള കുട്ടിയുണ്ട് . അതിർത്തിയിൽ 8000 പേര് തമ്പടിച്ചിട്ടുണ്ട്.

2018 മാര്‍ച്ച്‌ 30നാണ് പാലസ്തീന്‍കാര്‍ ഇസ്രയേലിനെതിരെ പ്രക്ഷോഭമാരംഭിച്ചത്. ഇതിനോടകം നിരവധിപ്പേരാണ് പ്രക്ഷോഭ പരിപാടികളില്‍പ്പെട്ട് മരിച്ചത്.