Web Desk

June 28, 2020, 12:54 pm

കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

Janayugom Online

കോവിഡ് ബാധിച്ച് കുവെെത്തില്‍ കണ്ട് മലയാളികളും മുംബെെയില്‍ ഒരു മലയാളിയും മരിച്ചു. കഴുഞ്ഞ ദിവസം ജിദ്ദയില്‍ മരിച്ചയാള്‍ക്ക് കോവി‍ഡ് സ്ഥിരീകരിക്കുകയും ചെയ്തു. തൃശുര്‍ സ്വദേശി അബ്ദുല്‍ റസാഖ്, കണ്ണൂര്‍ തഴവ സ്വദേശി ഹാരിസ്‌ ബാപ്പിനി എന്നിവരാണ് കുവൈത്തിൽ മരിച്ചത്.

ഗോരെഗാവ് വെസ്റ്റ് ബങ്കൂർ നഗർ, ജനകല്യാൺ സൊസൈറ്റിയിൽ താമസിച്ചിരുന്ന പാലക്കാട് നൂറണി സ്വദേശി സുബ്രഹ്മണ്യനാണ് മുംബൈയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.

കഴിഞ്ഞ ദിവസം പനി ബാധിച്ചു ജിദ്ദയിൽ മരിച്ച കോട്ടയ്ക്കൽ സ്വദേശി ശറഫുദ്ദീന് കോവിഡ് സ്ഥിരീകരിച്ചു.

Eng­lish summary:three more ker­alites died out­side kerala

You may also like this video: