വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇരുമ്പ് പാലം സ്വദേശിയായ 49 കാരനും ബേഗൂര്‍ കോളനിയില്‍ നിന്നുള്ള 2 സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.
ഇതോടെ ജില്ലയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. നേരത്തെയും രോഗം സ്ഥിരീകരിച്ച അപ്പപ്പാറ, ബേഗൂര്‍ പ്രദേശത്ത് തന്നെയാണ് ഇപ്പോഴും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വിറകുശേഖരിക്കാനും കാലികളെ മേയ്ക്കാനും മറ്റും പോകുന്നവരില്‍ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ജില്ലയില്‍ നടത്തി വരുന്നത്.
English Summary: Three more monkey fever in Wayanad.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.