ടൊവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവം : മൂന്ന് വർഗീയവാദികൾ കൂടി അറസ്റ്റിൽ

Web Desk

കാലടി

Posted on May 26, 2020, 7:37 pm

കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവർത്തകരായ എൻഎം ഗോകുൽ , സന്ദീപ്കുമാർ, കെ ആർ രാഹുൽ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെറ്റ് നശിപ്പിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവരുടെ എല്ലാവരുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയെന്ന സിനിമയ്ക്കായി കാലടി ശിവരാത്രി മണപ്പുറത്ത് പള്ളിയുടെ മാതൃകയിൽ ഒരുക്കിയ സെറ്റാണ് ഞായറാഴ്ച വൈകിട്ട് ഇവർ തകർത്തത്. ക്ഷേത്രത്തിന് മുന്നിൽ ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് ഇട്ടെന്ന് ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.‍

Eng­lish Sum­ma­ry: 3 more per­sons arrest­ed from perumbavoor.

You may also like this Video: