Friday
06 Dec 2019

ക്ഷേത്രത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട നിലയില്‍ നരബലിയെന്ന് സംശയം

By: Web Desk | Tuesday 16 July 2019 9:41 PM IST


അനന്തപുര്‍: ക്ഷേത്രത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് സംശയിക്കപ്പെടുന്നത്.
പൂജാരി ശിവരാമി റെഡ്ഡി(70), സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉള്‍ഭാഗം രക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്. ശിവരാമിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തം തളിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News