Wednesday
20 Feb 2019

വാനരന്മാരുടെ നാടന്‍ ബോംബേറില്‍ മുത്തഛനും കൊച്ചുമകനും ഗുരുതരപരിക്ക്

By: Web Desk | Saturday 21 July 2018 2:22 PM IST

വാനരന്മാരുടെ നാടന്‍ബോംബേറില്‍ മുത്തഛനും കൊച്ചുമകനും ഗുരുതരപരിക്ക്. ഉത്തര്‍പ്രദേശ് ഫത്തേപ്പൂരിലാണ് വ്യാഴാഴ്ച അപകടം നടന്നത്. ഒരു വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന കുരങ്ങുകള്‍ പൊടുന്നനെ ബോംബെറിയുകയായിരുന്നു. സ്‌കൂള്‍ ബസ് കാത്തുനിന്ന മുത്തഛന്‍ ഗുലാബ്ഗുപ്ത(60)യും ചെറുമകന്‍ സാമ്രാട്ടി(5)നുമാണ് ബോംബ് പൊട്ടി ഗുരുതരമായി പൊള്ളലേറ്റത് വഴിയാത്രക്കാരനായ ഒരാള്‍ക്കും പരുക്കുണ്ട്. കുരങ്ങുകള്‍ എറിഞ്ഞപ്‌ളാസ്റ്റിക് കവറില്‍ ഉണ്ടായിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചത്. ഇതു സമീപത്തെ ചവറുകൂനയില്‍നിന്നും കുരങ്ങുകള്‍ എടുത്തതാകും എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News