ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്സ്): ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11.30 ന് വൈറ്റ് സെറ്റില്‍മെന്റ് വെസ്റ്റ് ഫ്രീവേയിലുള്ള ചർച്ച് ഓഫ് ക്രൈസ്റ്റില്‍ ഉണ്ടായ വെടിവെപ്പില്‍ തോക്ക് ധാരി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു പള്ളിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് സന്ദര്‍ഭോചിതമായി ഇടപെടുകയും, അക്രമിയെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ ഉയരുമായിരുന്നുവെന്ന് വൈറ്റ് സെറ്റില്‍മെന്റ് പോലീസ് ചീഫ് ജെ പി ബീവറിങ്ങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ ആരാധനയ്ക്കായി നിരവധി വിശ്വാസികള്‍ എത്തിയിരുന്നു.ചര്‍ച്ചിന്റെ പിന്‍ നിരയില്‍ നീളമുള്ള കറുത്ത കോട്ട് ധരിച്ചു ഇരുന്നിരുന്ന ഒരാള്‍ അവിടെ നിന്നും എഴുന്നേറ്റ് സമീപത്തുണ്ടായിരുന്ന ആള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാമതും വെടിയുതിര്‍ത്ത് കഴിയുന്നതിന് മുമ്പ് സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നും പാഞ്ഞ വെടിയുണ്ട അക്രമിയുടെ ജീവനെടുത്തു. ഓരാള്‍ സംഭവസ്ഥലത്തുവെച്ചു മറ്റു രണ്ട്‌പേര്‍ പിന്നീടുമാണ് മരിച്ചത്. മരിച്ചവരേ കുറിച്ചോ, അക്രമിയെ കുറിച്ചോ പോലീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2017 നവംബര്‍ 5 ടെക്‌സസ്സിലെ സതര്ഡലാന്റ് സ്പ്രിംഗങ്ങ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 26 വയസ്സുക്കാരന്‍ 26 പേരെ വെടിവെച്ച് കൊല്ലുകയും 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായിരുന്നു യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചര്‍ച്ച് വെടിവെപ്പ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.