June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

‘ജയ് ശ്രീ റാം’ വിളിച്ച് ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ബോംബാക്രമണം; മൂന്ന് പേർ അറസ്റ്റിൽ

By Janayugom Webdesk
December 30, 2019

കൊല്‍ക്കത്ത: ‘ജയ് ശ്രീ റാം’ വിളിച്ച് ബംഗാളിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ബോംബാക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എട്ട് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയതോടെ പള്ളിയിലെ വസ്തുക്കളും ഇവര്‍ അടിച്ച് തകര്‍ത്തിരുന്നു.

ഈസ്റ്റ് മിഡ്നാപൂരിലെ ഭഗ്‍വാന്‍പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. പള്ളിയിലെ വൈദികന്‍ അലോക് ഘോഷ് നല്‍കിയ പരാതിയിന്മേൽ ആണ് അറസ്റ്റ്. ആക്രമണം നടത്തിയ എട്ട് പേരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് പരാതിയില്‍ പറയുന്നത്.

ശനിയാഴ്ച ഉച്ചയോടെ വിശ്വാസികള്‍ പള്ളിയിലെത്തിയതും സമീപത്തുനിന്ന് രണ്ട് ബോംബുകള്‍ പൊട്ടി. ആളുകള്‍ ഇറങ്ങിയോടിയതോടെ സംഘം പള്ളിയില്‍ കയറി കസേരകള്‍, മേശകള്‍, ജനാലകള്‍, മൈക്രോഫോണുകള്‍ എന്നിവ തല്ലിത്തകര്‍ക്കുകയായിരുന്നു.

ഒഡീഷ, മധ്യപ്രദേശ്, ദില്ലി അടക്കം ഇന്ത്യയിലുടനീളം ക്രിസ്ത്യന്‍ പള്ളികളില്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബംഗാളില്‍ ഇത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish sum­ma­ry; three per­sons are arrest­ed for alleged­ly throw­ing the bombs on chris­t­ian church

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.