പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

Web Desk
Posted on November 17, 2019, 8:38 am

മലപ്പുറം: പൊന്നാനി കൂടുകളിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കുണ്ടുകടവ് പുളിക്കൽ കടവ് ജംഗ്ഷൻ ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം തിരൂർ ബിപി അങ്ങാടി സ്വദേശികളായ ചെറായിൽ അഹമ്മദ് ഫൈസൽ നൗഫൽ സുബൈദ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികൾ പറയുന്നു. പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. പൊന്നാനി പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽ പോയി തിരൂരിലേക്ക് മടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.