മത്സ്യവ്യാപാരിയെ വെട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Web Desk

ചങ്ങനാശേരി

Posted on October 03, 2020, 2:05 pm

മോര്‍ക്കുളങ്ങരയില്‍ മത്സ്യവ്യാപാരിയെ വെട്ടിയ കേസ് മൂന്നുപേര്‍ അറസ്റ്റില്‍. തിരുവല്ലാ പൊടിയാടി സ്വദേശി പ്രമോദ് (42), കുമരങ്കരി സ്വദേശി സുബിന്‍(38), പായിപ്പാട് സ്വദേശി അരുണ്‍ബാബു(ഉല്ലാസ്-30) എന്നിവരാണ് പിടിയിലായത്.

തിരുവല്ലാ സ്വദേശിയും പായിപ്പാട്ട് വാടക താമസക്കാരനുമായ രാഹുല്‍(35)നെ 26ന് ഉച്ചകഴിഞ്ഞ് 1.30യ്ക്കാണ് കാറില്‍ എത്തിയ അക്രമിസംഘത്തിന്റെ വെട്ടേറ്റത്. ചങ്ങനാശേരി ഡിവൈഎസ്പി വി ജെ ജോഫി, സി ഐ പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Eng­lish sum­ma­ry: three per­sons arrested