19 April 2024, Friday

കാറുകളിലെ എല്ലാ സീറ്റുകളിലും ത്രീ പോയിന്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2022 8:17 pm

മുഴുവന്‍ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കാറിന്റെ എല്ലാ സീറ്റുകളിലും ത്രീ പോയിന്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രാലയം. ഇതുസംബന്ധിച്ച് നിര്‍മ്മാതാക്കള്‍ക്ക് ഉടന്‍തന്നെ നിര്‍ദ്ദേശം നല്‍കുമെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസ് മന്ത്രാലയം അറിയിച്ചു.

കാര്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍ പുറകിലെ സീറ്റില്‍ മധ്യഭാഗത്തായി ഇരിക്കുന്നവര്‍ക്ക് ടു പോയിന്റ് ബെല്‍റ്റും ലാപ് ബെല്‍റ്റും മാത്രമാണുള്ളത്. ഇങ്ങനെ മധ്യഭാഗത്ത് ഇരിക്കുന്നവര്‍ക്ക് അപകടങ്ങളില്‍ കൂടുതല്‍ പരിക്കേല്‍ക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആ സീറ്റ് ഉള്‍പ്പെടെ എല്ലാ സീറ്റിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കും. പൊതുജനാഭിപ്രായങ്ങളും കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

eng­lish sum­ma­ry; Three point belts will be manda­to­ry on all seats in cars

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.