Janayugom Online
representative image

മാവോയിസ്റ്റ് സാന്നിധ്യം; മൂന്ന് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി

Web Desk
Posted on December 30, 2018, 4:30 pm

തിരുവനന്തപുരം: കണ്ണൂരിലെ അമ്പായത്തോട് എന്ന സ്ഥലത്ത് മാവോവാദികളെ കണ്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ പിടികൂടുന്നതിനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ഇതിനായി മൂന്ന് ജില്ലാ പൊലീസ് മേധാവിമാരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മാവോവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
പാലക്കാട് ജില്ലാപൊലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹറ, വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എന്നിവര്‍ക്കാണ് തിരച്ചിലിന്റെയും അന്വേഷണത്തിന്റെയും ചുമതല നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ റേഞ്ച് ഐ ജി ബെല്‍റാം കുമാര്‍ ഉപാധ്യായ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തും.