ചങ്ങനാശേരിയിൽ കിഫ്ബി ഫണ്ടിൽ മൂന്ന് പദ്ധതികൾ

Web Desk
Posted on September 23, 2020, 12:54 pm

ങ്ങനാശേരിയിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് പദ്ധതികൾ. ചങ്ങനാശേരി റെയിൽവേ ബൈപ്പാസ് ഫ്ളൈഓവർ, ചങ്ങനാശേരി മുതൽ പായിപ്പാട് വരെ പൈപ്പ് ലൈൻ ഇടീൽ, തൃക്കൊടിത്താനം പഞ്ചായത്തിൽ ഓവർ ഹെഡ്ടാങ്ക് എന്നിവയാണ് മൂന്ന് പദ്ധതികൾ കിഫ്ബിയിലൂടെ ഒരുങ്ങുന്നത്.

90 കോടി രൂപ ചിലവഴിച്ചാണ് ഫ്ളൈഓവർ നിർമ്മിക്കുന്നത്. ചങ്ങനാശേരി റെയിൽവേ ബൈപ്പാസ് ജംഗ്ഷനിലാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. വാഴൂർ റോഡിലെയും റെയിൽവേ ജംഗ്ഷനിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ഫ്ലൈഓവർ നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും പ്രയോജനകരമാകുന്ന കവിയൂർ റോഡിൽ പൈപ്പ് ലൈനുകൾ ഇടുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പുതുക്കി പണിയുന്ന കവിയൂർ റോഡിന്റെ ഒരു വശത്താണ് വാട്ടർ അതോറിറ്റിയുടെ ലൈനുകൾ സ്ഥാപിക്കുന്നത്. പായിപ്പാട് പഞ്ചായത്തിൽ തുടങ്ങി കവിയൂർ അവസാനം വരെയാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. തൃക്കൊടിത്താനം ചെറുകരക്കുന്നിൽ തുടങ്ങി മുക്കാട്ടുപടി തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു മുകളിൽ സ്ഥാപിക്കുന്ന ഓവർഹെഡ് ടാങ്കിലേക്ക് വെള്ളം എത്തിക്കും ഇവിടെ നിന്നും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പായിപ്പാട് പഞ്ചായത്തിലേക്കും വെള്ളം വിതരണം ചെയ്യും.