Web Desk

ന്യൂഡല്‍ഹി

November 04, 2020, 10:06 am

മൂന്ന് റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലേക്ക്

Janayugom Online

റഫാല്‍ വിമാനങ്ങളുടെ  പുതിയ ബാഞ്ച് ഇന്ന് ഇന്ത്യയിലെത്തും.  മൂന്ന് ജെറ്റ് റഫാല്‍ വിമാനങ്ങളാണ് ഇന്നെത്തുന്നത്. ഫ്രാൻസില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ ഇന്ന് രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തില്‍ എത്തും. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാഞ്ച് ജൂലൈ 28 ന് ഇന്ത്യയിലെത്തി. ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പിനിയായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്റെ നിര്‍മാതാക്കള്‍. 100 കിലോമീറ്റര്‍ ദൂരെയുളള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനങ്ങളുടെ പ്രധാന ആയുധങ്ങള്‍.

സെപ്റ്റംബര്‍ 10 ന് നടന്ന ചടങ്ങില്‍ റഫാല്‍ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഫ്രാൻസിലാണുളളത്.

ENGLISH SUMMARY: three rafel flights reached on today

YOU MAY ALSO LIKE THIS VIDEO