മൂന്ന് സന്ന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി

Web Desk
Posted on January 13, 2018, 10:11 am

നവാഡ: ബീഹാറിലെ നവാഡ ജില്ലയിലെ സന്ത്ഗുഡ് ആശ്രമത്തില്‍ മൂന്ന് സന്ന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. പ്രധാന പ്രതി തപസ്യാനന്ദടക്കം 13 പേര്‍ ഒളിവിലാണ്.   ഇക്കഴഞ്ഞ ഡിസംബര്‍ നാലിനാണ് മൂന്ന് സന്ന്യാസിനിമാരെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

ആശ്രമത്തലവനെതിരെ നേരത്തെയും കേസുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബസ്തി യിലെ ഒരു ആശ്രമത്തില്‍ സന്ന്യാസിനിമാരെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധകള്‍ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സന്ന്യാസിനിമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ച ശേഷം ആശ്രമം പൊലീസ് പൂട്ടിച്ചു.