വാളയാർ അണക്കെട്ടിന് സമീപം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികളെ പുഴയിൽ കാണാതായി. കോയമ്പത്തൂർ സുന്ദരാപുരം കോളനിയിൽ നിന്നും ഡാമിൽ കുളിക്കാനെത്തിയ അഞ്ചു വിദ്യാർത്ഥികളിൽ മൂന്നു പേരാണ് ഡാമിന് സമീപമുള്ള പുഴയിൽ കാൽ വഴുതി കയത്തിൽപ്പെട്ട് കാണാതായത്. സഞ്ജയ് (20), രാഹുൽ (20), പൂർണ്ണേഷ് (21) എന്നിവരെയാണ് കാണാതായത്. ഇവർക്കായി ഫയർഫോഴ്സും വാളയാർ പോലീസും തിരച്ചിൽ നടത്തുകയാണ്.
അഞ്ചംഗ സംഘമാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കുളിക്കാനായി വാളയാർ ഡാമിന് സമീപം ഇറങ്ങിയത്. അഞ്ചുപേരും കുളിക്കുന്നതിനിടെ പുഴയുടെ നടുവിലേക്ക് നീങ്ങിയ മൂന്നുപേർ കയത്തിൽപ്പെടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികൾ പറയുന്നത്. ഡാമിന്റെ മറുകര തമിഴ് നാടിന്റെ ഭാഗമായതിനാൽ ചാവടി പോലീസും തിരച്ചിൽ നടത്തുന്നുണ്ട്.
ഇവിടെ കുളിക്കാനിറങ്ങി ഇതുവരെ 17 പേരാണ് മുങ്ങിമരിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലമായതിനാലും ഹർത്താലായതിനാലും പരിസരത്ത് ആളുകളുണ്ടായിരുന്നില്ല. വിദ്യാർത്ഥികൾ ബൈക്കിലെത്തി അടുത്ത വീട്ടുകാരെ വിവിരമറിയിക്കുകയായിരുന്നു.
English Summary: Three students go missing in Walayar Dam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.