24 April 2024, Wednesday

Related news

April 21, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 19, 2024
March 17, 2024
March 17, 2024
March 17, 2024
March 9, 2024

ഞങ്ങള്‍ ആന പാപ്പാന്മാരാകാന്‍ പോവുകയാണ്, പൊലീസ് തപ്പി വരേണ്ട: തൃശൂരില്‍ നാടുവിട്ട് 8-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
തൃശ്ശൂർ
September 23, 2022 9:10 am

കുന്നംകുളത്ത് നിന്ന് നാടുവിട്ട എട്ടാം ക്ലാസ് വിദ്യാർത്ഥികള്‍ എഴുതിയ കത്ത് കണ്ട് ഞെട്ടി വീട്ടുകാരും, പൊലീസും.
തങ്ങള്‍ ആന പാപ്പാന്മാർ ആകാൻ നാട് വിട്ട് പോകുകയാണെന്നും അവന്വേഷിച്ച് വരണ്ടെന്നുമായിരുന്നു കുട്ടികള്‍ എഴുതിവച്ചിട്ടുള്ളത്. പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അരുണ്‍, അതുൽ കൃഷ്ണ ടിപി, അതുൽ കൃഷ്ണ എം എം, എന്നിവരെയാണ് കാണാതായത്.

തങ്ങളെ തിരഞ്ഞ് പൊലീസ് വരണ്ടെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ പറയുന്നു. കോട്ടയത്തേക്ക് പോകുന്നുവെന്നാണ് കത്തിലുള്ളത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍കുട്ടികളെ കുന്നംകുളത്ത് നിന്ന് തന്നെ കണ്ടെത്തി.

Eng­lish Sum­ma­ry: three stu­dents left home
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.