പേയിങ് ഹൗസിന് തീപിടിച്ച് മൂന്ന് വിദ്യാർത്ഥിനികൾ വെന്തുമരിച്ചു, അപകടത്തിന് കാരണം ചാർജിനിട്ട ലാപ്‌ടോപ്പാേ?

Web Desk

ചണ്ഡിഗഡ്

Posted on February 22, 2020, 10:50 pm

ചണ്ഡിഗഢിലെ സെക്ടർ 32 ലെ പേയിങ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ വെന്തുമരിച്ചു. 38 പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നത്. എന്നാൽ അപകടം നടക്കുന്ന സമയത്ത് കൂടുതൽ കുട്ടികളും പുറത്തായിരുന്നു. ബാത്ത്റൂമിന്റെ ജനാലവഴിയാണ് ഒരു പെൺകുട്ടി പുറത്തുകടന്നത്.

നിരവധി സുരക്ഷാ വീഴ്ചകൾ കെട്ടിടത്തിനുണ്ടായിരുന്നതായി ജില്ലാ ഭരണകൂടം പറയുന്നു. 19നും 22 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച മൂന്നുപേരും. മുസ്കൻ, റിയ, പ്രക്ഷി എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല. ചാർജ് ചെയ്യുന്നതിനായി കുത്തിയിട്ടിരുന്ന ലാപ്‌ടോപ്പിന് തീപിടിച്ചതാണ് അപകടകാരണമെന്ന് നിഗമനമുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.

you may also like this video;