പി.പി. ചെറിയാന്‍

പ്ലാനോ(ഡാളസ്)

February 20, 2020, 5:44 pm

പ്ലാനോയില്‍ വാഹനാപകടം; മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു 

Janayugom Online

പ്ലാനോയില്‍ ഫെബ്രുവരി 17 തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി പ്ലാനോ പോലീസ് അറിയിച്ചു. പ്ലാനോ ഐ.എസ്.ഡി.യിലെ രണ്ടു വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബി.എം.ഡബല്‍യൂ കാര്‍ റോഡില്‍ നിന്നും തെന്നിമാറി മരത്തിലിടിച്ചു നെടുകെ പിളരുകയായിരുന്നു. മുന്‍ സീറ്റിലുണ്ടായിരുന്ന രണ്ടുപേരും യുവാന്‍ വാങ്ങ(18), യൂച്ചെന്‍ ജിന്‍(16), പിന്‍സീറ്റിലിരുന്നിരുന്ന ജിനു ചെനും(18) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

അതിവേഗതയായിരുന്നു അപകടത്തിനു കാരണമെന്ന് വിശ്വസിക്കുന്നതായി പ്ലാനോ പോലീസ് പറയുന്നു. പ്ലാനോ സീനിയര്‍ ഹൈ, പ്ലാനോ വെസ്റ്റ് സീനിയര്‍ ഫൈ, മുന്‍ വിദ്യാര്‍ത്ഥി എന്നിവരുടെ ആകസ്മീക മരണം അദ്ധ്യാപകരേയും സഹപാഠികളേയും കണ്ണീരിലാഴ്ത്തി. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഐ.എസ്.ഡി. അധികൃതര്‍ അറിയിച്ചു.

you may also like this video;