Janayugom Online
accident

ഇരുചക്രവാഹനം ക്രെയിനിലിടിച്ച് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു

Web Desk
Posted on August 14, 2018, 7:15 pm

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഇരുചക്രവാഹനം ക്രെയിനിലിടിച്ച് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു. നാഗ്പൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. കോളജിലേക്ക് പോകുന്നതിനിടയില്‍ പെണ്‍ക്കുട്ടികള്‍ സഞ്ചരിച്ച ഇരുചക്രവാഹനമാണ് അപകടത്തില്‍പ്പെട്ടത്. മെട്രോ റെയിലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ക്രെയിനില്‍ ഇടിച്ചാണ് അപകടം.

ഇന്നു രാവിലെ എട്ടരയോടെ അമ്പാസരി പ്രദേശത്തുവെച്ചാണ് പെണ്‍ക്കുട്ടികള്‍ അപടത്തില്‍പ്പെട്ടത്. മെഡ്രോ റെയിലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ക്രയെയിനിനു പുറകിലായി വാഹങ്ങള്‍ കുടിങ്ങിക്കിടക്കുകയായിരുന്നു. ഇടതു വശത്തു കൂടി പെണ്‍കുട്ടികള്‍ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ സ്‌കൂട്ടര്‍ തെന്നി മാറുകയും ക്രെയിനില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇവരുടെ മൃതദേഹം കുടുബാംഗങ്ങള്‍ക്ക് കൈമാറി.