16 April 2024, Tuesday

Related news

April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024
April 11, 2024
April 10, 2024
April 9, 2024
April 8, 2024
April 8, 2024

തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 4, 2022 8:28 pm

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ ബിനീഷ് (16) സ്റ്റെഫിന്‍ (16)മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്. മൂവരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്.

ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു ബൈക്ക്. അമിതവേഗതയിലായിരുന്നു ബൈക്ക് വളവില്‍ നിന്ന് തെന്നിമാറി സമീപത്തെ കുറ്റിക്കാട്ടിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ENGLISH SUMMARY:Three stu­dents were killed when their bike col­lid­ed with a tree
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.