മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ആത്മഹത്യ. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ വാർണിഷ് കുടിച്ച് മൂന്നു പേര് ആത്മഹത്യ ചെയ്തു. ലോക്ക്ഡൗൺ ആയതോടെ മദ്യം കിട്ടാത്തതിനെ തുടർന്ന് ഇവർ അസ്വസ്ഥരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഇവർ മദ്യത്തിന് പകരം പെയിന്റ് വാർണിഷ് വെള്ളം ചേർത്ത് കുടിക്കുകയായിരുന്നു. ഇത് കുടിച്ച മൂവരും ഛർദ്ദിച്ചു. തുടർന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നേരത്തെ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിൽ ഷേവിംഗ് ലോഷന്‍ കുടിച്ച് മൂന്ന് പേര് ആത്മഹത്യ ചെയ്തിരുന്നു.
ലോക്ക് ഡൗണ്‍ കാലയളവില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളെ തുടര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. നേരത്തെ അസമിലെ ജോര്‍ഹട്ടില്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് സോഫ്റ്റ് ഡ്രിങ്കും വെള്ളവുമായി കൂട്ടിക്കലര്‍ത്തി കഴിച്ചതിനെ തുടര്‍ന്ന് രണ്ടു പേര് മരിച്ചിരുന്നു. തെലങ്കാനയില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തു പേരാണ് മരിച്ചത്. കര്‍ണാടകയില്‍ തുടര്‍ച്ചയായ ഏഴു ദിവസം ഏഴു മരണങ്ങളാണ് മദ്യം ലഭിച്ചില്ലെന്ന കാരണത്താല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യ 100 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏഴ് ആത്മഹത്യകളാണ്. തൃശ്ശൂര്‍, കൊച്ചി, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഏഴ് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
English Summary; three suicide in tamil nadu for not getting liquor
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.