എറണാകുളത്ത് നിന്ന് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Web Desk

കൊച്ചി

Posted on September 19, 2020, 9:29 am

എറണാകുളത്ത് നിന്നും അൽ ഖ്വയ്ദ തീവ്രവാദികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡുകളിലാണ് തിവ്രവാദികള്‍ പിടിയിലായത്. എൻഐഎ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്ന് മൂന്ന് പേരെയും ബംഗാളിലെ മൂർഷിദാബാദിൽ നിന്നും ഒൻപത് പേരെയുമാണ് പിടികൂടിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന.

നേരത്തെ തന്നെ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് വിവരം കിട്ടിയിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായവർ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ‑ഖ്വയ്ദ തീവ്രവാദികൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കുകയും രാജ്യ തലസ്ഥാനം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു.ആക്രമണ പരമ്പരകൾക്കായി സംഘം ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നു.

Eng­lish summary:three ter­ror­ists arrest­ed from Ernaku­lam

You may also like this video: