Web Desk

ന്യൂഡല്‍ഹി

March 24, 2020, 12:37 pm

കൊവിഡ്19; മൂന്നു ദിവസത്തിനുള്ളില്‍ മൂവായിരം തടവുകാരെ വിട്ടയക്കാനൊരുങ്ങി തീഹാർ ജയിൽ അധികൃതർ

Janayugom Online

രാജ്യത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ തിഹാര്‍ ജയിലില്‍ നിന്നും തടവുകാരെ വിട്ടയക്കാൻ തീരുമാനം. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ മൂവായിരം തടവുകാരെ വിട്ടയക്കാനാണ് തിഹാര്‍ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. മൂവായികം തടവുകാരിൽ പകുതി പേർക്ക് പരോളോ അല്ലെങ്കിൽ താത്കാലിക വിടുതലോ നല്‍കും. ബാക്കിയുള്ളവരെ ഇടക്കാല ജാമ്യത്തിലും വിട്ടയക്കാനാണ് തീരുമാനം. എന്നാല്‍ കൊടുംകുറ്റവാളികള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്നും അധികൃർ വ്യക്തമാക്കി.

ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനായി ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും വിചാരണ തടവുകാര്‍ക്കും പ്രത്യേക പരോളോ താല്‍ക്കാലിക വിടുതലോ നൽകണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പരോളോ ഇടക്കാല ജാമ്യമോ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളിൽ ഉന്നതതല സമിതി രൂപീകരിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കും ഉന്നതതല സമിതി അധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതല ഉളള ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ ആകും സമിതിയിലെ മറ്റ് അംഗങ്ങള്‍.

you may also like this video;