Web Desk

ലണ്ടന്‍

October 11, 2020, 11:54 am

കോവിഡ് വ്യാപനം; ത്രിതല ലോക്ഡൗണ്‍ നടപ്പാക്കാനൊരുങ്ങുന്നു, മൂന്ന് തരത്തില്‍ നിയന്ത്രണങ്ങള്‍

Janayugom Online

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ത്രിതല ലോക്ഡൗണ്‍ രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങി ബ്രിട്ടൻ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിയന്ത്രണങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് മൂന്ന് തരത്തിലുളള നിയന്ത്രണങ്ങളാണ് വിവിധ മേഖലകളില്‍ നടപ്പിലാക്കുക. രോഗവ്യാപനം കുറവുളള പ്രദേശങ്ങളില്‍ ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. സാമൂഹ്യ അകലം കൃത്യമായി പാലിക്കുക, ആറു പേരിലധികം കൂട്ടംകൂടാൻ പാടില്ല, തുടങ്ങിയ നിബന്ധനകളാണ് ഒന്നാമത്തെ വിഭാഗത്തില്‍ ഉണ്ടാവുക.

രണ്ടാമത്തെ വിഭാഗത്തില്‍ പബ്ബുകളും ബാറുകളിലും ഭക്ഷണശാലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. മൂന്നാമത്തെ വിഭാഗത്തിലാവും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ വീടിനു പുറത്ത് ആരുമായും ഇടപഴകാൻ അനുവദിക്കില്ല. പ്രദേശത്തെ പബ്ബുകള്‍, ബാറുകള്‍, ഭക്ഷണശാലകള്‍, എന്നില അടച്ചിടുമെന്നും സൂചനയുണ്ട്. കോവിഡ് രോഗികള്‍ കൂടുതലുളള പ്രദേശങ്ങളിലായിരിക്കും മൂന്നാമത്തെ വിഭാഗത്തിലുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ENGLISH SUMMARY: THREE TYRE LOCKDOWN IN BRITAIN

YOU MAY ALSO LIKE THIS VIDEO