June 5, 2023 Monday

Related news

May 22, 2023
May 8, 2023
February 26, 2023
February 9, 2023
February 8, 2023
January 31, 2023
January 29, 2023
January 25, 2023
January 6, 2023
January 4, 2023

പുള്ളിപുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഉത്തര്‍പ്രദേശ്
February 5, 2020 5:48 pm

ഉത്തര്‍പ്രദേശില്‍ പുള്ളിപുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബഹ്‌റിച്ച് വനമേഖലയിലെ ഭബന്‍പുര്‍വ്വ പ്രദേശത്ത് ഇന്നലെയായിരുന്നു പുള്ളിപുലിയുടെ ആക്രമണമുണ്ടായത്. ഗ്രാമത്തില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന മിഥിലേഷ്, രാജു, നിസാര്‍ എന്നിവരെയാണ് പുലി ആക്രമിച്ചത്.

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ മനീഷ് സിങ് പറഞ്ഞു. അതേസമയം ഗ്രാമീണര്‍ സംഘം ചേര്‍ന്ന് പുലിയെ പിടികൂടി വനം വകുപ്പിന് കൈമാറി. ഏഴ് വയസ്സ് പ്രായമുള്ള ആണ്‍പുലിയെ കറ്റിയര്‍നിയാഘട്ട് വന്യജീവി സങ്കേത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: three vil­lagers attacked by leopard

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.