Web Desk

തിരുവനന്തപുരം

May 18, 2021, 2:03 pm

ചരിത്രത്തിലാദ്യമായി മൂന്നു വനിതാമന്ത്രിമാര്‍ മന്ത്രിസഭയിലേക്ക്

Janayugom Online

കേരള രാഷട്രീയത്തില്‍ ചരിത്രത്തിലാധ്യമായി മൂന്നു വനിതാമന്ത്രിമാര്‍ മന്ത്രിസഭയിലേക്ക്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലാണ് മൂന്നു വനിതകള്‍ ഭരണതലത്തിലുണ്ടാവുക. സിപിഐ (എം)ല്‍ നിന്നും ആറന്മുളയില്‍ വിജയിച്ച വീണജോര്‍ജ്ജുും, ഇരിങ്ങാലക്കുടയില്‍ നിന്നും വിജയിച്ച പ്രൊഫ. ആര്‍. ബിന്ദുവും സിപിഐയില്‍ നിന്ന് ചടമംഗലത്തു നിന്നും വിജയിച്ച ജെ.ചിഞ്ചുറാണിയുമാണ് പിണറായി മന്ത്രിസഭയിലുണ്ടാവുക. ഇന്നു കൂടിയ ഇരു പാര്‍ട്ടികളുടേയും സംസ്ഥാന കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ യോഗങ്ങളിലാണ് തീരുമാനമായത്. ഇരു പാര്‍ട്ടികളും പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കിയിട്ടുള്ളത്.

Eng­lish sum­ma­ry; Three women min­is­ters to the cabinet

You may also like this video;