Tuesday
19 Mar 2019

രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ടു

By: Web Desk | Thursday 5 April 2018 9:12 AM IST


ക്യൂന്‍സ്: മൂന്ന് വയസുകാരി ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് സംഭവം. ബെല്ല എഡ്വേര്‍ഡ് എന്ന മൂന്ന വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാനച്ഛനായ മാര്‍ക്ക് ജെന്‍കിന്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാതാവ് ഷമിക ഗൊണ്‍സാലസ് ജോലിക്ക് പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ്  അബോധാവസ്ഥയില്‍  കിടക്കുന്ന ബെല്ലയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിശദമായ പരിശോധനയില്‍ കുട്ടിയ്ക്ക് ക്രൂരമായ മര്‍ദ്ദനം  ഏറ്റതായി കണ്ടെത്തി. ഓട്ടോപ്‌സിയില്‍ കുഞ്ഞിന്‍റെ അടിവയറ്റില്‍ ഏറ്റ കനത്ത പ്രഹരമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

അതേസമയം കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിനുശേഷമേ വ്യക്തമായ കാരണം കണ്ടെത്താനാകു എന്ന് പൊലീസ് അറിയിച്ചു. ഷമിക ഗോണ്‍സാലെസിന്‍റെ രണ്ടാമത്തെ ഭര്‍ത്താവാണ് മാര്‍ക്ക്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Related News