അമ്പലപ്പുഴയിൽ മൂന്നു വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം

Web Desk

അമ്പലപ്പുഴ

Posted on February 15, 2020, 12:44 pm

മൂന്നു വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. അമ്പലപ്പുഴയിലാണ് സംഭവം. ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ശിശുവിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന്റെ ആക്രമണത്തിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിനുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തു.

സംഭവത്തെ തുടർന്ന് കു​ട്ടിയുടെ ര​ണ്ടാ​ന​ച്ഛ​ൻ പുതുവൽ സ്വദേശി വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. മൂന്നു ദിവസമായി കുട്ടിയെ മർദിക്കുകയായിരുന്നെന്നാണു വിവരം.

Eng­lish Sumam­ry: Three year old boy bru­tal­ly beat­en at Ambalappuzha

YOU MAY ALSO LIKE THIS VIDEO