മൂന്നു വയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് ഏഴാം നിലയില്‍നിന്ന് എറിഞ്ഞ് കൊന്നു

Web Desk
Posted on September 08, 2019, 11:20 am

മുംബൈ: പിതാവിന്റെ സുഹൃത്ത് മൂന്നു വയസ്സുകാരിയെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. സനയ ഹതിരാമണി എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. മുംബൈയിലെ കൊളാബയിലെ ഫ്‌ലാറ്റിലാണ് സംഭവം.

പ്രതി അനില്‍ ചുഗാനി (45)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ട കാറിന് മുകളിലേക്കാണ് കുട്ടി വീണത്. സെന്റ്. ജോര്‍ജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO