എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാൽ അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നതായി കുടുംബക്കാർ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരുകയാണ്. ഇക്കാര്യം തന്നെയാണ് കുട്ടിയുടെ അച്ഛനും പൊലീസിനോട് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കകയാണ്. കുട്ടിയുമായി ഒരു യുവതി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത് കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. ഇരുവരേേയും തിരുവാങ്കുളം വരെ എത്തിച്ചത് ഓട്ടോയിലാണെന്ന് കണ്ടെത്തി. ആലുവ വരെ കുട്ടിയുണ്ടായെന്നാണ് കണ്ടെത്തുന്നത്. വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുഞ്ഞിനു വേണ്ടി നാട്ടുകാരും തെരച്ചിലുമായി രംഗത്തെത്തിയിട്ടുണ്ട്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. കുട്ടി അങ്കനവാടിയിൽ പോയിരുന്നു. യാത്രക്കിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. റെയിൽ വേ സ്റ്റേഷനുകളിലും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.