നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരി ച്ചു

Web Desk

ആലുവ

Posted on August 02, 2020, 10:29 am

ആലുവയില്‍ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. കടുങ്ങല്ലൂര്‍ താമസിക്കുന്ന രാജു നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു കുട്ടി നാണയം വിഴുങ്ങിയത്. കുട്ടിയുമായി പല ആശുപത്രിയിലും കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നത്.

ആലുവയില്‍ നിന്നും എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ചികിത്സ നല്‍കാതെ തിരിച്ചയക്കുകയായിരുന്നു. പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നൽകാതെ പറഞ്ഞുവിട്ടു. വീട്ടിലെത്തി രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി ശ്വാസതടസത്തെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ENGLISH SUMMARY:three years old boy di ed due to swal­low­ing coin
You may also like this video