ജമ്മു കശ്മീരിലെ കത്വയില്‍ മൂന്ന് വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും കത്വ എസ്എസ്പി ഡോ. ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
പെൺക്കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ തിരിച്ചറിയൽ കാർഡ് വീട്ടിൽ നിന്ന് കണ്ടെത്തിയതാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.
കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ദ ചികിത്സ കുട്ടിയ്ക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary: Three years old girl ra ped in Katwa.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.